കോഴിക്കോട്: പുതിയ അധ്യയന വർഷത്തിൽ പ്രവേശനം നേടിയ മുഴുവൻ ഒന്നാംവർഷ വിദ്യാർഥികൾക്കും കടലാസ് പേനകൾ നൽകി കോഴിക ്കോട് കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ എൻ.എസ്.എസ് വിദ്യാർഥികൾ. 'പ്ലാസ്റ്റിക് പേനകൾക്കുപകരം കടലാസ് പേനകൾ' എന്നപരിപാടിയുടെ ഭാഗമായി നടത്തിയ പ്രത്യേക പരിശീലനത്തിലൂടെ എൻ.എസ്.എസ് വിദ്യാർഥികൾ നിർമിച്ച പേനകളാണ് വിതരണം ചെയ്തത്. പ്രിൻസിപ്പൽ എ.സുമിത പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർമാരായ മുഹമ്മദ് ഫാസിൽ, ഡോ.ബിജേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.