വീടിൻെറ മതില്‍ തകര്‍ന്ന് കനത്ത നഷ്ടം കക്കട്ടിൽ: ശക്തമായ മഴയില്‍ വീടിൻെറ മതില്‍ തകര്‍ന്ന് കനത്ത നഷ്ടം. ഒറ്റമാവുള്ളതില്‍ താമസിക്കും മൊട്ടേമ്മല്‍ സുരേഷ്ബാബുവിൻെറ വീടിൻെറ മതിലാണ് കഴിഞ്ഞദിവസം രാത്രി തകര്‍ന്നത്. 50 മീറ്ററോളം നീളത്തില്‍ ചെങ്കല്ലുകൊണ്ട് പണിത മതിലാണിത്. തൊട്ടടുത്ത വീടിൻെറ ചുമരില്‍ കല്ലും മണ്ണും പതിച്ചെങ്കിലും കേടുപാടൊന്നും പറ്റിയില്ല. മൂന്നര ലക്ഷത്തില്‍പരം രൂപയുടെ നഷ്ടമുണ്ടായി. ഗ്രാമപഞ്ചായത്ത്, റവന്യൂ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. പരിസരവാസികള്‍ സുരക്ഷക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.