പെരുമ്പടപ്പിലെ അഖിലേഷി​െൻറ മരണം: ഒളിവിൽ പോയ മുഖ്യപ്രതി അറസ്റ്റിൽ

പെരുമ്പടപ്പിലെ അഖിലേഷിൻെറ മരണം: ഒളിവിൽ പോയ മുഖ്യപ്രതി അറസ്റ്റിൽ മുക്കം: അഗസ്ത്യൻമുഴി തടപ്പറമ്പ് പെരുമ്പടപ്പ ിലെ അഖിലേഷ് മരിച്ച കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. തടപറമ്പിലെ കുട്ടമോൻ എന്നറിയപ്പെടുന്ന വിപിനിനെയാണ് (31) മുക്കം പൊലീസ് അഗസ്ത്യൻമുഴിയിൽ വെച്ച് തിങ്കളാഴ്ച രാത്രി 11ഒാടെ പിടികൂടിയത്. മരിക്കുന്നതിൻെറ തലേ ദിവസം പ്രതികളുമായുണ്ടായ സംഘർഷത്തിൽ മനംനൊന്ത് അഖിലേഷ് ആത്മഹത്യ ചെയ്തുവെന്നതാണ് പൊലീസ് കേസ്. താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്ന കേസിൽ ഒമ്പതുമാസത്തിനുശേഷമാണ് പ്രതി പിടിയിലാകുന്നത്. കർണാടകയിലെ മൈസൂരും വയനാട് പടിഞ്ഞാറത്തറയിലുള്ള ബന്ധുവീട്ടിലുമൊക്കെ ഒളിവിൽ താമസിച്ച് വരുകയായിരുന്നു വിപിൻ. ഇയാളെ പിടികൂടിയതോടെ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെയും ഉടൻതന്നെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് മുക്കം പൊലീസ്. മുക്കം എസ്.ഐ കെ. ഷാജിദ്, താമരശ്ശേരി ഡിവൈ.എസ്.പിയുടെ ക്രൈം സ്ക്വാഡ് അംഗം ഷെഫീഖ് നീലിയാനിക്കൽ, മുക്കം സ്റ്റേഷനിലെ എ.എസ്.ഐ ബേബി മാത്യു, സിവിൽ പൊലീസ് ഓഫിസർമാരായ റഹീം, ലതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. വിപിനെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.