കോഴിക്കോട്: കാലിക്കറ്റ് ഗേൾസ് ഹെയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ സഹക രണത്തോടെ പുഴയോരത്ത് തൈകൾ നട്ടു. കോർപറേഷൻ കൗൺസിലർ സി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം. അബ്ദു അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. സിറ്റി ക്ലസ്റ്റർ കൺവീനർ എം.കെ. ഫൈസൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പുഴസംരക്ഷണ ഏകോപന സമിതി ജന.സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, എസ്.കെ. കുഞ്ഞിമോൻ, പി. മുഹമ്മദ് മുസ്തഫ, പി.പി. ഉമ്മർകോയ, ടി.പി. ശബ്ന, സി.പി. അബ്ദുറഹിമാൻ, എം.പി. മൻസൂർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഷൈജ പർവീൺ സ്വാഗതവും വളൻറിയർ സെക്രട്ടറി അൽ ഫായിദ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.