പൊതുവിദ്യാലയങ്ങൾക്ക് സാമൂഹിക പിന്തുണ അനിവാര്യം -മന്ത്രി ടി.പി. രാമകൃഷ്ണൻ

കുറ്റ്യാടി: പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കേരള സർക്കാർ ഒട്ടനവധി കാര്യങ്ങൾ ചെയ്യു ന്നുണ്ടെന്നും പൊതുസമൂഹത്തിൻെറ പിന്തുണയുണ്ടെങ്കിൽ മാത്രമേ സർക്കാർ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുകയുളളൂ എന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ. നടുപ്പൊയിൽ യു.പി. സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിൻെറ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരം സ്കൂൾ മാനേജർ ശശി മഠപറമ്പത്ത് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. ബിന്ദു, എടത്തുംകര നാണു, പി.കെ. സുരേഷ്, എൻ.കെ. മുസ്തഫ, പി.പി. ചന്ദ്രൻ, പി.പി. ദിനേശൻ, എം.കെ. അബ്ദുറഹ്മാൻ, പി.ടി. ബാലകൃഷ്ണൻ, സി. സജീവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.