ഇൗദ്​ കിറ്റ്​ വിതരണം ചെയ്​തു

കാലിക്കറ്റ് ഫ്രൂട്സ് ഹോൾസെയിൽ മർച്ചൻറ് അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ഫ്രൂട്സ് യൂത്ത് വിങ്ങിൻെറ നേതൃത്വത്തിൽ പാളയത്തെ മുഴുവൻ ഹോൾസെയിൽ കടകളിലേയും തൊഴിലാളികൾക്ക് ഈദ് കിറ്റ് വിതരണം ചെയ്തു. കാലിക്കറ്റ് ഫ്രൂട്സ് ഹോൾസെയിൽ മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് പി. അബ്ദുൽ റഷീദ് (സി.എഫ്.സി) യൂത്ത് വിങ്ങ് പ്രസിഡൻറ് എൻ.എം. നവാസിന് ടോക്കൺ കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.എസ്. കോയമോൻ, ജി.എഫ്. സി ഷമീർ, സലിം കുറ്റിക്കാട്ടൂർ, വൈ.ബി. എസ്. റിയാസ്, ബഷീർ എഫ്.എസ്.ബി എന്നിവർ സംസാരിച്ചു. കിറ്റ് വിതരണത്തിന് യൂത്ത് വിങ്ങ് ഭാരവാഹികളായ ജസീർ ടി.കെ.എച്ച്, ജബ്സൽ, ബാബുമോൻ, റഫീഖ് കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.