ബാലുശ്ശേരി: ബാലുശ്ശേരി ബസ്സ്റ്റാൻഡ് ഭാഗികമായി തുറന്നു. സ്കൂൾ തുറക്കുന്നതും പെരുന്നാളും കണക്കിലെടുത്താണ് നവീ കരണ പ്രവൃത്തി പൂർത്തിയാകും മുമ്പേ ബസ്സ്റ്റാൻഡ് ഭാഗികമായി തുറന്നുകൊടുത്തത്. ബസ്സ്റ്റാൻഡ് തുറന്നതോടെ ബാലുശ്ശേരി ടൗണിലെ ഗതാഗത കുരുക്കിന് അൽപം ശമനം വന്നിട്ടുണ്ട്. റോഡിൽ നിർത്തി യാത്രക്കാരെ കയറ്റിയിരുന്ന കൊയിലാണ്ടി, താമരശ്ശേരി റൂട്ടുകളിലോടുന്ന ബസുകൾക്കും കൂരാച്ചുണ്ട്, നരിക്കുനി, തലയാട്, വീര്യമ്പ്രം, കിനാലൂർ തുടങ്ങിയ ഉൾപ്രദേശങ്ങളിലേക്കുള്ള ബസുകൾക്കുമാണ് സ്റ്റാൻഡിനുള്ളിലേക്ക് ഇപ്പോൾ പ്രവേശനം നൽകിയിട്ടുള്ളത്. കോഴിക്കോേട്ടക്ക് പോകേണ്ട ബസുകൾ റോഡിൽതന്നെ നിർത്തി യാത്രക്കാരെ കയറ്റി പോകാനാണ് നിർദേശം. സ്റ്റാൻഡിനുള്ളിലേക്കുള്ള ഒരു പ്രവേശന വഴിമാത്രമാണ് തുറന്നത്. ഇതിലൂടെയുള്ള ബസുകളുടെ പോക്കും വരവും അപകട ഭീതിയുയർത്തുന്നതാണ് ഒരേസമയം രണ്ടു ബസുകൾക്ക് പ്രവേശിക്കാൻ കഴിയാത്ത വഴിയിലൂടെയാണ് ബസുകൾ മത്സരിച്ച് കയറിവരുന്നത്. വഴിയിൽ രണ്ട് ഹമ്പുകൾ നിർമിച്ചതാകട്ടെ സീബ്രാലൈൻ ഇടാത്തതുകാരണം ബസ് ഡ്രൈവർമാർക്ക് തിരിച്ചറിയാൻ പറ്റാത്ത തരത്തിലാണ്. ഹമ്പിൽ കയറി വേഗതയിൽ വരുന്ന ബസുകളിലെ യാത്രക്കാരുടെ തല ബസിലിടിച്ച് ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ട്. ബസുകളുടെ മത്സരബുദ്ധിയോടെയുള്ള പ്രവേശനം നിയന്ത്രിച്ചാേല അപകട ഭീഷണിയിൽനിന്നും രക്ഷപ്പെടാനാകുവെന്നും യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.