കോർപറേഷനിൽ പതിനായിരത്തിലേറെ ​'െകാതുകുവളർത്തൽ കേന്ദ്രങ്ങൾ'

കോഴിക്കോട്: കോർപറേഷൻ പരിധിയിൽ അധികൃതർ നടത്തിയ സർവേയിൽ പതിനായിരത്തിലേറെ 'െകാതുകു വളർത്തൽ കേന്ദ്രങ്ങൾ' കെണ് ടത്തി. ആരോഗ്യജാഗ്രത പദ്ധതിയുടെ ഭാഗമായി മാർച്ച് 12 മുതൽ 28 വരെ കോർപേറഷനിലെ 75 വാർഡുകളിലെ 1.26 ലക്ഷം വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ സർേവയിലാണ് ജനങ്ങളുടെ ജാഗ്രതയില്ലായ്മ തെളിഞ്ഞത്. സാംക്രമിക രോഗങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിൻെറ ഭാഗമായി സംസ്ഥാന സർക്കാറിൻെറ നിർേദശപ്രകാരം കുടുംബശ്രീ പ്രവർത്തകരുെട സഹകരണത്തോടെയായിരുന്നു കോർപറേഷൻ ആരോഗ്യ ജാഗ്രത സർവേ നടത്തിയത്. കുടിവെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ബക്കറ്റുകളും വരെ വൃത്തിയാക്കാൻ ജനങ്ങൾ മടിക്കുന്നതായി സർവേയിൽ വ്യക്തമാകുന്നു. 1125 വീടുകളിലെ ഇത്തരം പാത്രങ്ങളിൽ െകാതുകിൻെറ ലാർവ കണ്ടെത്തി. ഉപയോഗശൂന്യമായ 3757 പാത്രങ്ങളും ലാർവയുടെ വിളനിലമാണെന്ന് സർവേയിൽ തെളിഞ്ഞു. ഉപയോഗശൂന്യമായ ടയർ, കളിപ്പാവകൾ, പ്ലാസ്റ്റിക് സഞ്ചികൾ, കുപ്പികൾ, ചിരട്ട എന്നീ വസ്തുക്കളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് കണ്ടെത്തിയത്. ഇത്തരം കൊതുക് പ്രജനന വസ്തുക്കൾ കോർപറേഷൻ അധികൃതർ തന്നെ നശിപ്പിച്ചു. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമായി 4875 സ്ഥലങ്ങളിൽ ടോയ്ലറ്റിൽ നിന്ന് സെപ്റ്റിക് ടാങ്കുകളിലേക്കുള്ള പൈപ്പിലെ ദ്വാരം വഴി െകാതുകുകൾ പുറത്തേക്ക് വരുന്നത് തടയാൻ അധികൃതർ വല നൽകിയിട്ടുണ്ട്. 1455 വീടുകളിലും സ്ഥാപനങ്ങളിലും സെപ്റ്റിക് ടാങ്കിൻെറ കോൺക്രീറ്റ് സ്ലാബുകൾക്ക് വിടവുണ്ട്. കുടിെവള്ളം ശേഖരിക്കുന്ന പാത്രങ്ങൾ വൃത്തിയില്ലാതെ സൂക്ഷിച്ചതിനും സെപ്റ്റിക് ടാങ്കിൻെറ കോൺക്രീറ്റ് സ്ലാബുകൾക്ക് വിടവുകൾ കണ്ടെത്തിയതിനും 2580 കെട്ടിട ഉടമകൾക്ക് കോർപറേഷൻ നോട്ടീസ് നൽകി. പ്ലാസ്റ്റിക് അടക്കമുള്ള മണ്ണിൽ അലിയാത്ത മാലിന്യം വീടുകളിൽ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന് സർവേയിൽ തെളിഞ്ഞു. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി ഫണ്ടിൽനിന്ന് 26 ലക്ഷം രൂപ ചെലവഴിച്ചാണ് 300 കുടുംബശ്രീ അംഗങ്ങൾ സർവേ നടത്തിയത്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളോടനുബന്ധിച്ച് ശുചിത്വ കാമ്പയി‍ൻെറ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലയിൽ 1,31,672 വീടുകൾ സന്ദർശിച്ച് 2,64,584 കൊതുകി‍ൻെറ ഉറവിട സ്രോതസ്സുകൾ എടുത്തുമാറ്റിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.