കോഴിക്കോട്: കഞ്ചാവു സഹിതം യുവാവിനെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. നെല്ലിക്കോട് കേലാട്ടുകുന്ന് വീട്ടിൽ പി. അജ ീഷാണ് (29) 250 ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റിലായത്. പെരുമണ്ണ-പൂവാട്ടുപറമ്പ് റോഡിൽ തയ്യിൽതാഴത്തുനിന്ന് ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. പ്രജിത്തും സംഘവുമാണ് ഇയാളെ പിടികൂടിയത്. പെരുമണ്ണ, പൂവാട്ടുപറമ്പ് ഭാഗങ്ങളിൽ കഞ്ചാവ് വിൽപന വ്യാപകമായതായി പരാതി ഉയർന്നതിനെ തുടർന്ന് എക്സൈസ് സംഘം ഇൗ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ബസ് ജീവനക്കാരനായ ഇയാൾ ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് കഞ്ചാവ് എത്തിക്കുകയാണ് ചെയ്തിരുന്നത്. അസി. എക്സൈസ് ഇൻസ്പെക്ടർ കെ. യൂസഫ്, പ്രിവൻറിവ് ഓഫിസർ ബി. യുഗേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.എസ്. സന്ദീപ്, എം. ഷിബു, പി. വിപിൻ, എം. ധനീഷ്കുമാർ, എൻ. ജലാലുദ്ദീൻ, വി. അശ്വിൻ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ എൻ. മഞ്ജുള, പി. ജിജി ഗോവിന്ദ്, എക്സൈസ് ൈഡ്രവർ പി. സന്തോഷ്കുമാർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.