കോഴിക്കോട്: അടച്ചിട്ട വീടിൻെറ വാതിൽ കുത്തിത്തുറന്ന് സ്വർണാഭരണവും പണവും കവർന്നു. ചേവരമ്പലം ഹരിത നഗർ കോളനിയ ിലെ അജിതയുടെ വീട്ടിലാണ് കവർച്ച. രണ്ടുപവൻെറ സ്വർണമാലയും ആയിരം രൂപയുമാണ് കവർന്നത്. ബന്ധുവിൻെറ മരണത്തെ തുടർന്ന് അജിതയും മകൻ ശ്യാംജിത്തും മേയ് ആറിന് വീടുപൂട്ടി വയനാട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിൻെറ അടുക്കളഭാഗത്തെ വാതിൽ കുത്തിത്തുറന്ന മോഷ്ടാവ് മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണവും പണവുമാണ് കവർന്നത്. അലമാരയിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടിട്ടുണ്ട്. മോഷടാവ് കൊണ്ടുവന്ന മുളകുപൊടി മുറിയിലാകെ വിതറിയിട്ടുണ്ട്. വിരലടയാള വിദഗ്ധൻ വി.പി. കരീം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.