മൂഴിക്കൽ: ജാതിമത ഭേദെമന്യേ ഒരു പ്രദേശത്തെ മുഴുവൻ വീടുകളും സന്ദർശിച്ച് സമൂഹ നോമ്പ് തുറ ക്ഷണിക്കുക. അവരൊന്നിച്ച ് ആർഭാഡമില്ലാലെ ഒത്തു ചേർന്ന് സൗഹൃദം പങ്കിടുക- കോഴിക്കോട് മൂഴിക്കൽ എഴുത്തലക്കൽ ഭാഗത്താണ് വർഷേന ഇത്തരം നോമ്പ് തുറ സംഘടിപ്പിക്കുന്നത്. ആനക്കയം റോഡിലുള്ള എഴുത്തലക്കൽ മസ്ജിദുന്നൂർ ഭാരവാഹികളാണ് സംഘാടകർ. നോമ്പ് ആരംഭിക്കും മുമ്പ് തന്നെ മേയ് 13ന് സമൂഹ നോമ്പ് തുറ എന്ന തീയതി നിശ്ചയിച്ച ഭാരവാഹികൾ പ്രദേശത്തെ 200 ഓളം വീടുകളിൽ ക്ഷണം പൂർത്തിയാക്കിയതും റമദാനിന് മുമ്പുതന്നെയാണ്. മഴ വരുമെങ്കിൽ അതിനെ പ്രതിരോധിക്കാനെന്ന വണ്ണം പന്തൽ ഒരുക്കിയാണ് സംഗമം. നോമ്പ് തുറക്ക് നിശ്ചിത വിഭവങ്ങൾ നിർണയിച്ചിട്ടുണ്ട്. എല്ലാ വീട്ടുകാർക്കും ഭക്ഷണം ഒരുക്കുന്നതിൽ പങ്കാളികളാവാൻ കഴിയാവുന്ന വിഭവങ്ങൾ വീടുകളിൽനിന്ന് പാകംചെയ്ത് കൊണ്ടുവരുന്നതാണ് ഭക്ഷണ രീതി. പുറമെ തരിക്കഞ്ഞി, കപ്പപ്പുഴുക്ക്, കോഴിക്കറി, ചായ എന്നിവ ഒന്നിച്ച് തയാറാക്കുകയും ചെയ്യും. ഭക്ഷണവിഭവങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും കൊണ്ടുവരാനുള്ള അവസരവും നൽകിയിരുന്നു. പ്രദേശത്തെ 800ലധികം പേരാണ് ഈ സൗഹൃദ വിരുന്നിൽ ഒത്തൊരുമിച്ചത്. കെ.കെ. നവാസ്, സക്കീർ എഴുത്തലക്കൽ, എ.ബി.എം. ഹസൻ, കെ ടി. ഷമീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.