കോഴിക്കോട്: സ്ത്രീസംവരണവും അവകാശങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മാത്രമായി മാറുകയാണെന്ന് പി.കെ. ശ്രീമതി എ ം.പി. ലോക്‌സഭയില്‍ അഞ്ചുതവണ സ്ത്രീസംവരണത്തെ കുറിച്ച് ആവശ്യപ്പെട്ടെങ്കിലും ചര്‍ച്ചചെയ്യാനോ നടപ്പാക്കാനോ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'സ്ത്രീ ശബ്ദം സര്‍ഗോത്സവം' ഉദ്ഘാടനം ചെയ്ത് ശ്രീമതി പറഞ്ഞു. ശബ്ദിക്കുന്നുണ്ടെങ്കിലും ശബ്ദമില്ലാത്തവരാണ് സ്ത്രീകൾ. എന്നാല്‍, ഏറ്റവും കൂടുതല്‍ ശബ്ദിക്കുന്നത് സ്ത്രീകളാണെന്ന പഴിയാണ് എപ്പോഴും കേള്‍ക്കേണ്ടിവരുന്നത്. സ്ത്രീശബ്ദത്തെ വേറെ രീതിയിലാണിന്ന് വ്യാഖ്യാനിക്കുന്നതെന്നും അവര്‍ പറഞ്ഞു. ചടങ്ങില്‍ എം.പി. രമണി അധ്യക്ഷത വഹിച്ചു. മഹിള അസോസിയേഷന്‍ പ്രസിഡൻറ് പി. സതീദേവി സമ്മാനദാനം നിര്‍വഹിച്ചു. ജാനമ്മ കുഞ്ഞുണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കെ. ലതിക, എം.കെ. ഗീത, ലളിതപ്രഭ, കെ.ടി. സജിത എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.