അഡ്വ. പ്രകാശ് ബാബുവി​െൻറ പ്രചാരണ വാഹനം പൊലീസ് പിടിച്ചെടുത്തു

അഡ്വ. പ്രകാശ് ബാബുവിൻെറ പ്രചാരണ വാഹനം പൊലീസ് പിടിച്ചെടുത്തു എലത്തൂർ: കോഴിക്കോട് പാർലമൻെറ് മണ്ഡലം ബി.ജെ.പി സ്ഥ ാനാർഥി അഡ്വ. പ്രകാശ് ബാബുവിൻെറ പ്രചാരണ വാഹനം പൊലീസ് പിടിച്ചെടുത്തു. അയ്യപ്പഭക്തിഗാനത്തിൻെറ ശൈലിയിലുള്ള ഗാനം ഉപയോഗിച്ചു എന്നുപറഞ്ഞാണ് എലത്തൂർ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും തുടർന്ന്, സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ അതിർത്തി ലംഘിച്ചു എന്നാക്കുകയും ചെയ്‌തതായും ബി.ജെ.പി നേതാക്കൾ പറയുന്നു. വാഹനം തിരിക്കാൻ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയതെന്നും നേതാക്കൾ പറഞ്ഞു. എരഞ്ഞിക്കൽ പുറക്കാട്ടിരിയിൽനിന്ന് പിടിച്ച വാഹനം കേസ് എടുത്ത് വിട്ടുകൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.