ഈങ്ങല്ലിരിപ്പാടത്തു നശിച്ചത്​ രണ്ടായിരത്തിൽ അധികം വാഴകൾക്ക്

കൊടിയത്തൂർ: കഴിഞ്ഞദിവസമുണ്ടായ വേനൽമഴയിലും കാറ്റിലും വെസ്റ്റ് കൊടിയത്തൂർ ഈങ്ങല്ലിരിപ്പാടത്തു രണ്ടായിരത്ത ിലധികം വാഴകൾ നശിച്ചു. മൂവായിരം വാഴകൃഷി ചെയ്ത തൊട്ടിമ്മൽ അഹമ്മദിൻെറ ആയിരത്തിൽ അധികം വാഴയാണ് കാറ്റിൽ നിലംപൊത്തിയത്. പാറകുഴി കുന്നത്ത് അബ്ദുള്ള, പി.കെ. കോയക്കുട്ടി ഹാജി, ആശാരികണ്ടി അബ്ദുള്ള, പുതിയോട്ടിൽ അബ്ദുറഹ്മാൻ, തൊട്ടിമ്മൽ ആമിന തുടങ്ങിയ കർഷകരുടെ നൂറുകണക്കിന് വാഴകളും നാശനഷ്ടം സംഭവിച്ചതിൽ ഉൾപ്പെടും. കൊടിയത്തൂർ പാടം, കുറ്റിപ്പൊയിൽ, ചെറുവാടി എന്നിവിടങ്ങളിലും നിരവധി വാഴകൾ നശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.