പേരാമ്പ്ര: കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട ശരത്ലാലിൻെറ പിതാവ് സത്യൻ, കൃപേഷിൻെറ പിതാവ് കൃഷ്ണൻ, കണ്ണൂർ എടയന്നൂര ിൽ കൊല്ലപ്പെട്ട ഷുഹൈബിൻെറ പിതാവ് മുഹമ്മദ്, ഒഞ്ചിയത്ത് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരൻെറ ഭാര്യയും ആർ.എം.പി നേതാവുമായ കെ.കെ. രമ തുടങ്ങിയ രക്തസാക്ഷി കുടുംബാംഗങ്ങളെ സംഘടിപ്പിച്ച് കോൺഗ്രസ് സേവാദളിന് കീഴിലുള്ള ഭാരതീയ ന്യായസേവ സംഘതൻ (ബി.എൻ.എസ്.എസ്) പേരാമ്പ്രയിൽ സംഘടിപ്പിച്ച കൂട്ടായ്മ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള താക്കീതായി. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാൾ ജനപ്രതിനിധിയായി വേണ്ടെന്ന് കെ.കെ. രമ അഭിപ്രായപ്പെട്ടു. ഉറ്റവർ നഷ്ടപ്പെട്ടതിൻെറ വേദന തിന്നുന്ന കുടുംബങ്ങൾ ഇനി ഉണ്ടാവരുത്. രാവിലെ വീട്ടിൽനിന്ന് ഇറങ്ങുന്ന രാഷ്ട്രീയ പ്രവർത്തകൻ തിരിച്ച് അതേപോലെ വീട്ടിലെത്തുന്ന സ്ഥിതിയുണ്ടാവണം. സമാധാനത്തോടെ ജീവിക്കാനും രാഷ്ട്രീയം പറയാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്നും രമ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകസമിതി അംഗവും സേവാദൾ ദേശീയ ചെയർമാനുമായ ലാൽജി ദേശായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചുവർഷം മോദി, അദാനി, അംബാനി എന്നിവർ ചേർന്നുള്ള മോദാനി ഭരണമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.എൻ.എസ്.എസ് സംസ്ഥാന കൺവീനർ അഡ്വ. ബ്ലെയ്സ് കെ. ജോസ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കെ. മുരളീധരൻ, ദേശീയ കോഓഡിനേറ്റർ അഡ്വ. രാജി ജോസഫ്, എം. രാജൻ, കെ.കെ. ശ്രീജയൻ, ശ്രീപ്രകാശ്, ഫർസിൻ മജീദ്, എസ്.കെ. അസൈനാർ, പി.ജെ. തോമസ്, സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, പി.കെ. രാഗേഷ്, പി.പി. രാമകൃഷ്ണൻ, ബാബു തത്തക്കാടൻ, ടി.കെ. ഇബ്രായി, ഇ.പി. മുഹമ്മദ്, വി.ടി. സൂരജ്, റഷീദ് പുറ്റംപൊയിൽ, അർജുൻ കറ്റയാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.