ജയിച്ചാൽ എം.പിയെ കാണാൻ ജയിലിൽ അന്വേഷിക്കേണ്ടിവരില്ല -കെ. മുരളീധരൻ

മേപ്പയൂർ: വടകര പാർലമൻെറ് മണ്ഡലത്തിൽനിന്നു വിജയിച്ച് ഇന്ത്യൻ പാർലമൻെറിൽ ഞാൻ എത്തിക്കഴിഞ്ഞാൽ എന്നെ അന്വേഷിച്ച ് മണ്ഡലത്തിലെ ജനങ്ങൾ സെൻട്രൽ ജയിലുകൾ അന്വേഷിച്ചുവരേണ്ടിവരിെല്ലന്നും ഞാൻ ഒരു കൊലക്കേസിലും പ്രതിയല്ലെന്നും കെ. മുരളീധരൻ പറഞ്ഞു. മേപ്പയൂർ പഞ്ചായത്തിലെ നിടുമ്പൊയിൽ നടന്ന സ്ഥാനാർഥി സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എടവനമീത്തൽ ജനാർദനൻ-ബിന്ദു ദമ്പതികളുടെ മകൾ അഞ്ജന കെ. മുരളീധരന് കണിക്കൊന്ന നൽകി സ്വീകരിച്ചു. പി.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ഇ. അേശാകൻ, എം.കെ. അബ്ദുറഹ്മാൻ, കെ.പി. വേണുഗോപാൽ, എ.വി. അബ്ദുല്ല, പൂക്കോട്ട് ബാബുരാജ്, കെ.പി. രാമചന്ദ്രൻ, യു.എൻ. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.