അഗ്​നിശമനസേന ദിനാചരണം

ബേപ്പൂർ: ഞായറാഴ്ച രാവിലെ 10 മണിയോടെ അഗ്നിശമനവാഹനത്തിൻെറ തുടർച്ചയായുള്ള അലാറം കേട്ടത് അഭ്യൂഹങ്ങൾക്കിടയാക്കി. അഗ്നിശമന സുരക്ഷാദിനത്തിൻെറ ഭാഗമായി നടന്ന റോഡ് ഷോയിലാണ് അലാറം മുഴക്കി അഗ്നിശമന വാഹനങ്ങൾ കടന്നുപോയത്. നിരനിരയായുള്ള അഗ്നിസുരക്ഷാ വാഹനങ്ങളുടെ പ്രദർശനയാത്ര കാണികൾക്ക് കൗതുകമായെങ്കിലും ദൂരെ ഇത് കേട്ടവർ ആശങ്കയിലായി. ഇതിനിടെ ഫിഷിങ് ബോട്ടിന് തീപിടിച്ചതാണെന്നും മറ്റും ഊഹാപോഹങ്ങളും പ്രചരിച്ചു. അഗ്നിശമനരക്ഷാനിലയം മീഞ്ചന്ത യൂനിറ്റിൻെറ നേതൃത്വത്തിലാണ് റോഡ് ഷോ നടത്തിയത്. റോഡ് ഷോയിൽ അഗ്നിശമനവാഹനങ്ങളെ കൂടാതെ ആംബുലൻസ്, സ്കൂബാ വാൻ, റിക്കവറി ലോറി, ഫയർ റൈസിങ് വാഹനം, വാട്ടർ ലോറി തുടങ്ങിയവയും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.