ജില്ല ബി ഡിവിഷൻ ലീഗ്: എഫ്.സി കാലിക്കറ്റിനും സാമൂതിരി സ്‌കൂളിനും ജയം

കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കെന്‍സ വെല്‍നസ് ഹോസ്പിറ്റല്‍ ബി ഡിവിഷന്‍ ഫുട്ബാള്‍ ലീഗില്‍ എഫ്.സി കാലിക്കറ്റിനും സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും ജയം. ആദ്യമത്സരത്തില്‍ എഫ്.സി കാലിക്കറ്റ് 7-2ന് ഇന്‍ഡിപെന്‍ഡന്‍സിനെ പരാജയപ്പെടുത്തി. വൈകീട്ട് സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 2-1ന് ഫാല്‍ക്കണ്‍സ് തിരുവോടിനെ പരാജയപ്പെടുത്തി. ലീഗിൻെറ ഉദ്ഘാടനം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ഒ. രാജഗോപാല്‍ നിര്‍വഹിച്ചു. കെ.ഡി.എഫ്.എ പ്രസിഡൻറ് അസീസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ഹരിദാസ്, ജോയൻറ് സെക്രട്ടറി കെ.പി. മമ്മദ്‌കോയ, ട്രഷറര്‍ പി. പ്രിയേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.