ലോക വനദിനത്തിൽ തണൽമരത്തിന് അധികൃതരുടെ വധശിക്ഷ

പന്തീരാങ്കാവ്: ലോക വനദിനത്തിൽതന്നെ തണൽമരത്തിന് 'വധശിക്ഷ' നടപ്പാക്കി അധികൃതർ. വ്യാഴാഴ്ച ലോക വനദിനത്തിൽതന ്നെയാണ് മാങ്കാവ് -കണ്ണിപറമ്പ് റോഡിൽ കിണാശ്ശേരി ഗ്രൗണ്ടിന് സമീപം നർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് ഭീഷണി എന്ന പേരിൽ റോഡിലെ മരം മുറിച്ചു മാറ്റിയത്. ലോക വനദിനത്തിൽ തന്നെ മരം മുറിച്ചുനീക്കിയ നടപടി പരിസ്ഥിതി സ്നേഹികളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കിണാശ്ശേരി അങ്ങാടിയിൽ നാട്ടുകാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. മഠത്തിൽ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കിണാശ്ശേരി അധ്യക്ഷനായി. സക്കീർ പുളിങ്ങാഞ്ചേരി, പി. ആലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.