കോഴിക്കോട്: മെഡിക്കൽ കോളജിൽ അഞ്ച് യൂനിറ്റുള്ള ഓർത്തോ വിഭാഗത്തിൽ സ്ത്രീകൾക്ക് ഒരു വാർഡ് മാത്രം. അതും നിറഞ്ഞത ോടെ നിലത്തും വരാന്തയിലും രോഗികളെ കിടത്തിയിരിക്കുകയാണ്. തിങ്ങിനിറഞ്ഞ് നരകസമാന അവസ്ഥയിലാണ് കിടക്കുന്നതെന്ന് രോഗികൾ പറയുന്നു. വേനൽ കടുത്തതോടെ ആളുകൾ ഉരുകിയൊലിക്കുകയാണ്. അപ്പോഴാണ് വാർഡിെൻറ പരമാവധിയിൽ കവിഞ്ഞ് രോഗികളെ ഇവിടെ കിടത്തുന്നത്. ഒരു വാർഡുകൂടി വേണമെന്നത് നിരവധി കാലമായുള്ള ആവശ്യമാണെങ്കിലും അധികൃതർ അതറിഞ്ഞ മട്ടില്ല. വനിതകളുടെ ഓർത്തോ വാർഡായ 24ൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്കാണ് ഈ ദുരവസ്ഥ. ശസ്ത്രക്രിയ കഴിഞ്ഞവരോ മണൽക്കിഴി കെട്ടി കിടക്കാൻ ഡോക്ടർമാർ നിർദേശിച്ചവരോ ആയ രോഗികളെയാണ് വരാന്തയിലെയും വാർഡിലെയും നിലത്ത് കിടത്തിയിരിക്കുന്നത്. ഇത് ചോദ്യംചെയ്യുന്ന രോഗികളോട് സ്ഥലമില്ലാതെ എവിടെ കിടത്തും എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. അഞ്ച് യൂനിറ്റുള്ള ഓർത്തോ വിഭാഗത്തിൽ വനിതകൾക്കായി ഒരു വാർഡുകൂടി അനുവദിച്ചാലേ താൽക്കാലികമായെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കൂ. കൈയോ കാലോ ഒടിഞ്ഞ് പ്ലാസ്റ്ററിട്ട് വാർഡിൽ പ്രവേശിപ്പിക്കുന്നവർക്ക് നിലത്ത് കിടക്കുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും മറ്റൊരാളുടെ സഹായത്തോടെ മാത്രമാണ് ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾപോലും നിർവഹിക്കാൻ സാധിക്കൂ. ഫാനോ മറ്റ് സൗകര്യങ്ങളോ വാർഡിലോ വരാന്തയിലോ ഇല്ല. വിയർത്തൊലിച്ച് രാത്രികൾ ഉറങ്ങാതെ കഴിച്ചു കൂട്ടുകയാണ് തങ്ങളെന്ന് ഇവർ പറയുന്നു. നിലത്ത് കിടക്കുന്ന രോഗികളുടെ ശരീരത്തിൽ ആശുപത്രിയിലെ വീൽചെയർ തട്ടിയതിന് തുടർന്നുണ്ടാകുന്ന തർക്കങ്ങളും നിത്യസംഭവങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.