പന്നൂർ വെസ്​റ്റ്​ എൽ.പി സ്കൂള്‍ വാര്‍ഷികം

കൊടുവള്ളി: പന്നൂര്‍ വെസ്റ്റ് എ.എം.എല്‍.പി സ്കൂള്‍ വാര്‍ഷികം വാർഡ് മെംബര്‍ ജാഫര്‍ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഡല്‍ ഹി ഓൾ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍നിന്ന് 56ാം റാങ്ക് നേടി വിജയിച്ച ഡോ. മുഹമ്മദ് ജദീറിനെ ആദരിച്ചു. ബി.പി.ഒ മെഹറലി ജദീറിന് ഉപഹാരം നല്‍കി. മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി എക്സിക്യൂട്ടിവ് മെംബര്‍ പക്കര്‍ പന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. സത്താര്‍, ജബ്ബാര്‍ഹാജി, വി.പി. അഷ്റഫ്, കെ. ഉസൈന്‍, അബ്ദുറഹ്മാന്‍, സുലൈമാന്‍ ഒതയോത്ത്, സരിത, ഒ.ടി. സലീന, സൈതൂട്ടി കുനിയില്‍, റഹ്മത്ത്ബീവി, വി. സലീന, സഫീന, അബ്ദുറഹ്മാന്‍, ഇസ്മായില്‍, കൂരിക്കാട്ടില്‍ സതീഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക റുഖിയ്യ സ്വാഗതവും ഇ.കെ. ഷംന നന്ദിയും പറഞ്ഞു. കിഴക്കോത്ത് യു.ഡി.എഫ് കൺെവൻഷൻ ഇന്ന് എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺെവൻഷൻ വ്യാഴാഴ്ച വൈകീട്ട് നാലിന് എളേറ്റിൽ കനറാ ബാങ്കിനു സമീപം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.