മൂന്ന്​ അന്തർ സംസ്​ഥാന വാഹന മോഷ്​ടാക്കൾ പിടിയിൽ

വെള്ളിമാട്കുന്ന്: അന്തർ സംസ്ഥാന വാഹന മോഷ്ടാക്കൾ പൊലീസ് പിടിയിൽ. വ്യാഴാഴ്ചയാണ് ലോറി മോഷണ സംഘത്തിൽപെട്ട മ ൂന്നു പേരെ തൃശൂരിൽനിന്നെത്തിയ പൊലീസ് തേഞ്ഞിപ്പലം കോഹിനൂരിൽ പിടികൂടിയത്. വെള്ളിമാട്കുന്ന് മൂഴിക്കലിൽ നിന്നുൾപ്പെടെയുള്ള ലോറി മോഷണകേസിൽ നിരീക്ഷണത്തിലായിരുന്ന സംഘമാണ് പിടിയിലായെതന്നാണ് സംശയം. മോഷ്ടാക്കൾ സഞ്ചരിച്ച കാറിൽ ജി.പി.എസ് സംവിധാനം പൊലീസ് ഘടിപ്പിച്ചിരുന്നു. ചേവായൂർ പൊലീസ് പ്രതികളെ പിന്തുടരുന്നതിനിടെയാണ് സംഘം വലയിലായത്. ഒരാൾ കാർ ഒാടിക്കുന്നതിനിടയിലും മറ്റു രണ്ടുപേർ ഫ്ലാറ്റിൽ താമസിക്കുന്നതിനിടയിലുമാണ് പൊലീസ് സാഹസികമായി പിടികൂടിയത്. മോഷ്ടിക്കുന്ന ലോറികൾ ഇതര സംസ്ഥാനങ്ങളിൽ വിൽക്കുകയാണ് സംഘം ചെയ്തുവരാറുള്ളതത്രെ. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.