ചേമഞ്ചേരി: ഗ്രാമപഞ്ചായത്തിൽ സുനാമി ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ 19 വീടുകൾ കൈമാറി. താക്കോൽദാനം കെ. ദാസൻ എം.എ ൽ.എ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഷീബ വരേക്കൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി.വി. മോഹനൻ, സുഹറ മെഹബൂബ്, പഞ്ചായത്ത് മെംബർ സത്യനാഥൻ മാടഞ്ചേരി, വി.കെ. അബ്ദുൽ ഹാരിസ്, എൻ.കെ.കെ. മാരാർ, ശങ്കരൻ അവിണേരി, സതി കിഴക്കയിൽ എന്നിവർ സംസാരിച്ചു. എൻ.എ. തഹസിൽദാർ എം. രേഖ സ്വാഗതവും വാർഡ് മെംബർ എൽ. ഉണ്ണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.