കൊടുവള്ളി: സ്കൂളിലെ പരിസ്ഥിതി ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കൊടുവള്ളി ഉപജില്ലയിൽ ഗ്രീൻ അംബാസഡർമാ ർ സജ്ജരായി. ജില്ല ഭരണകൂടത്തിെൻറ സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതി സ്കൂളുകളിൽ നടപ്പാക്കാൻ സേവിെൻറ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട കൊടുവള്ളി ഉപജില്ലയിലെ ഗ്രീൻ അംബാസഡർമാർക്കുള്ള ശിൽപശാല കെ.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നഗരസഭ വൈസ് ചെയർമാൻ എ.പി. മജീദ് ഉദ്ഘാടനം നിർവഹിച്ചു. ഐഡൻറിറ്റി കാർഡ് വിതരണം പ്രഫ. ശോഭീന്ദ്രൻ നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം. മുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സേവ് ജില്ല കോഒാഡിനേറ്റർ വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. എച്ച്.എം ഫോറം കൺവീനർ എം. അബ്ദുൽ അസീസ്, ലിസി ജോസ്, ഷൗക്കത്ത് അലി എരോത്ത്, ജന്നത്ത് ഷെറിൻ, കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.