വേളം: ബൈതുസ്സകാത്ത് വേളം ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ പദ്ധതി സമർപ്പണവും ഗുഡ്സ് ഓട്ടോ താക്കോൽദാനവും നടത്തി. ടി.കെ. ഇബ്രാഹിം (ടൊറണ്ടോ) ഉദ്ഘാടനം ചെയ്തു. മഹല്ല് ഖാദി കെ.പി.കെ. ഇസ്ലാഹി ഓട്ടോയുടെ താക്കോൽ ഏറ്റുവാങ്ങി. ഇ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻറ് കെ.കെ. ബഷീർ ഹാജി, എം.പി. അബ്ദുറഹ്മാൻ മൗലവി, കെ.പി. ഉബൈദ്, കെ. അഷ്റഫ് പൂളക്കൂൽ, തുറക്കത്തോട്ടത്തിൽ അഷ്റഫ്, അലി കൊടുമയിൽ, അഷ്റഫ് കുനിയേൽ, മൊയ്തു ഒതയോത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. സിദ്ദീഖ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.സി. മൊയ്തു സ്വാഗതവും മത്തത്ത് ഖാസിം നന്ദിയും പറഞ്ഞു. മദ്റസ ഖുർആൻ കാമ്പയിൻ മത്സര വിജയികൾക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.