നാദാപുരം: മുന്നറിപ്പുകളില്ലാതെ നാദാപുരം മേഖലയിലെ എസ്.ബി.ഐ ബ്രാഞ്ചുകൾ വ്യാഴാഴ്ച ഉച്ചയോടെ ഇടപാടുകൾ നിർത്തിയത് ഇടപാടുകാരെ വലച്ചു. ജില്ലയിലെ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള കല്ലാച്ചി, നാദാപുരം, ചെക്യാട്, ചീക്കോന്ന് ബ്രാഞ്ചുകളാണ് അടച്ചുപൂട്ടിയത്. ബാങ്ക് െട്രയിനിങ് നടക്കുന്നതിനാൽ ബാങ്കിന് അവധി നൽകിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. മിക്ക ബ്രാഞ്ചുകളുടെയും പ്രവർത്തനം ഒരു മണിക്കും രണ്ടു മണിക്കുമിടയിൽ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ നിരവധി ഇടപാടുകാരാണ് ബാങ്കിലെത്തി നിരാശരായി മടങ്ങിയത്. ഇടപാട് നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾ കൃത്യമായ മുന്നറിപ്പുകൾ നൽകിയിരുന്നില്ല. ഇടപാടുകാരെ അറിയിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.