നന്തിബസാർ: പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി നടപ്പാക്കിയ അക്കാദമിക മികവുകൾ പൊതുസമൂഹവുമായി പങ്കുവെക ്കുക എന്ന ഉദ്ദേശ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും നടപ്പാക്കിയ പഠനോത്സവം പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പന്തലായനി ബി.പി.ഒ ഡോ. ബൽരാജ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ശ്രീജിത ഒതയോത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ വി.പി. ശിവദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സോമലത, പി.ടി.എ പ്രസിഡൻറ് കെ.എം. ഷാജി, ബി.ആർ.സി െട്രയിനർ ശ്രീധരൻ, പഞ്ചായത്ത് വിദ്യാഭ്യാസമിതി കോഓഡിനേറ്റർ എൻ.കെ. രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.