സമ്പൂർണ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം

നടുവണ്ണൂർ: പൊതുവിദ്യാലയങ്ങൾ മികവി​െൻറ കേന്ദ്രങ്ങളാവുകയാണെന്നും ആധുനികമായ പഠന-ബോധന സാഹചര്യങ്ങൾ ഒരുക്കി മുന് നേറുകയാണെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ. നടുവണ്ണൂർ ജി.എം.എൽ.പി സ്കൂൾ സമ്പൂർണ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, മന്ത്രി ടി.പി. രാമകൃഷ്ണൻ അനുവദിച്ച പ്രത്യേക ഫണ്ട് എന്നിവ ഉപയോഗിച്ചാണ് നടുവണ്ണൂർ ജി.എം.എൽ.പി സ്കൂളിലെ ക്ലാസ് മുറികൾ ഡിജിറ്റലാക്കുന്നത്. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ ഇ. മുരളീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട, വൈസ് പ്രസിഡൻറ് പി. അച്യുതൻ, ജില്ല പഞ്ചായത്ത് അംഗം ശ്രീജ പുല്ലിരിക്കൽ, ഗ്രാമപഞ്ചായത്ത് അംഗം അഷ്റഫ് മങ്ങര, പേരാമ്പ്ര എ.ഇ.ഒ പി. ഗോപാലൻ, ബി.ആർ.സി ട്രെയിനർ എം. രജീഷ്, എൻ. ആലി, കെ.പി. സത്യൻ, അഷ്റഫ് പുതിയാപ്പുറം, എം.വി. ബാലൻ, പ്രസ്സ് ഫോറം സെക്രട്ടറി കെ.ടി.കെ. റഷീദ്, പി.ടി.എ പ്രസിഡൻറ് എൻ.കെ. സലീം, എം.പി.ടി.എ പ്രസിഡൻറ് എൻ.കെ. ഷൈമ, ഇ.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. സാംസ്കാരിക ഘോഷയാത്രയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.