മലബാറിലെ ടൂറിസം വികസനത്തിനായി കൂട്ടായ്​മ രൂപവത്​കരിച്ചു

കോഴിക്കോട്: മലബാർ മേഖലയിലെ ടൂറിസം വികസനം കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കാനും ലക്ഷ്യമിട്ട് മലബാർ ടൂറിസ ം സൊസൈറ്റി (എം.ടി.എസ്) എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചു. ജനുവരി 10ന് 3.30ന് കോഴിക്കോട് അൽഹിന്ദ് കൺവെൻഷൻ സ​െൻററിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളത്തിൽ അറിയിച്ചു. ട്രാവൽ ഏജൻറ്സ്, ടൂർ ഓപറേറ്റേഴ്‌സ്, വിമാനക്കമ്പനികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോസ്പിറ്റലുകൾ, ആയുർവേദ സ​െൻററുകൾ, ഹോം സ്‌റ്റേകൾ എന്നീ എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുകയാണ് കൂട്ടായ്മ ലക്ഷ്യമാക്കുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലെ ടൂറിസ്റ്റ് പ്രവാഹം മലബാറിലെ ടൂറിസം കേന്ദ്രങ്ങൾക്ക് അനുകൂലമാക്കാനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിലും എം.ടി.എസ് മുൻകൈ എടുക്കും. 2019 മുതൽ ഒന്നിടവിട്ട വർഷങ്ങളിൽ മലബാറിലെ ടൂറിസം പുരോഗതിക്കായി മലബാർ ട്രാവൽ മാർട്ട് സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ എം.ടി.എസ് പ്രസിഡൻറ് എം.പി.എം. മുബഷിർ, വി.സി. ഷാജഹാൻ, അമീൻ നെച്ചിക്കാടൻ, സുസ്മിത അജിത്ത്, ഡോ. ഷാൻറി സാജൻ, അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.