മുക്കം: മലബാർ സഹോദയ സ്കൂൾ അത്ലറ്റിക് മീറ്റിൽ കളൻതോട് എം.ഇ.എസ് രാജ െറസിഡൻഷ്യൽ സ്കൂളിന് ഓവറോൾ കിരീടം. ആൺകുട്ടികളു ടെ അണ്ടർ 10, 12, 14, 17 വിഭാഗത്തിലും പെൺകുട്ടികളുടെ 17 വിഭാഗങ്ങത്തിലും വ്യക്തിഗത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയാണ് ചാമ്പ്യൻപട്ടം ചൂടിയത്. സഹോദയ മലബാർ മേഖല മുഖ്യരക്ഷാധികാരി ഷക്കീല ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പ്രസിഡൻറ് മോനി യോഹന്നാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. മൈമൂന, പ്രിൻസിപ്പൽ ഫാദർ ജോണി, രമേഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.