മടവൂർ: പൈമ്പാലശ്ശേരി ഗവ. എൽ.പി സ്കൂളിൽ നടന്ന ശാസ്ത്ര ഗണിത സാമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയ മേള 'നാട്ടുപൊലിമ 19' ശ്ര ദ്ധേയമായി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് പി.കെ. ബൈജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സക്കീന മുഹമ്മദ്, വാർഡ് മെംബർ സാബിറ മൊടയാനി, അബ്ദുൽ ഖാദർ, ജബ്ബാർ, ഷൈജു, അസ്മ, കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി.പി. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഷാഹുൽസ് യൂനാനി ഹോസ്പിറ്റലിെൻറ ആഭിമുഖ്യത്തിൽ സൗജന്യ യൂനാനി പരിശോധനയും താമരശ്ശേരി കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്രപരിശോധനയും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വിപണന മേളയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.