കൊടിയത്തൂര്‍: കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്ക് നടത്തിവന്ന ജൈവ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി. സ്വന്തമായ ഒന്നര ഏക്കര്‍ സ്ഥലത്ത് ബാങ്കിെൻറ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്. അഞ്ചുവര്‍ഷമായി ബാങ്ക് ജൈവ പച്ചക്കറികൃഷിയും നെല്‍കൃഷിയും നടത്തുന്നുണ്ട്. വിളവെടുക്കുന്ന പച്ചക്കറി തോട്ടത്തിനോട് ചേര്‍ന്ന് ബാങ്ക് നടത്തുന്ന പച്ചക്കറി ചന്തയിലൂടെ വിൽപന നടത്തും. വിളവെടുപ്പ് ഉദ്ഘാടനം പ്രസിഡൻറ് ഇ. രമേശ്ബാബു നിര്‍വഹിച്ചു. ബാങ്ക് ഡയറക്ടര്‍ എ.സി. നിസാര്‍ ബാബു അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് കെ.കെ. ജാഫര്‍, ബാങ്ക് ഡയറക്ടര്‍ അസ്മാബി പരപ്പില്‍, സെക്രട്ടറി കെ. ബാബുരാജ്, സി. ഹരീഷ് എന്നിവർ സംസാരിച്ചു. പി. സുനില്‍ സ്വാഗതവും രാജീവ് മോന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.