കട്ടിപ്പാറ അല്‍-ഇഹ്സാന്‍ സില്‍വര്‍ ജൂബിലിക്ക് ഉജ്ജ്വല സമാപനം

must................. കട്ടിപ്പാറ അല്‍-ഇഹ്സാന്‍ സില്‍വര്‍ ജൂബിലിക്ക് ഉജ്ജ്വല സമാപനം താമരശ്ശേരി: കട്ടിപ്പാറ അല്‍-ഇഹ്സാന്‍ സി ല്‍വര്‍ ജൂബിലി സമാപിച്ചു. അഞ്ച് ദിവസങ്ങളായി നീണ്ടുനിന്ന വിവിധ പരിപാടികളാണ് സമാപിച്ചത്. ആയിരങ്ങൾ പങ്കെടുത്ത പൊതുസമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്്ത പ്രസിഡൻറ് ഇ. സുലൈന്‍മാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അലി ബാഫഖി തങ്ങള്‍ പ്രാർഥന നടത്തി. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അല്‍-ഇഹ്സാന്‍ പ്രസിഡൻറ് കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തി. മതാധ്യാപക രംഗത്ത് 25 വര്‍ഷം പൂര്‍ത്തീകരിച്ച കട്ടിപ്പാറ അഹമ്മദ് കുട്ടി മുസ്ലിയാരെ ആദരിച്ചു. സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ശറഫുദ്ദീന്‍ ജമലുലൈലി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബൂഹനീഫല്‍ ഫൈസി തെന്നല, ഡോ. ഫാറൂഖ് നഈമി, ഡോ, എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി, വി.പി.എം. ഫൈസി വില്ല്യാപ്പള്ളി, ഹസന്‍ മുസ്ലിയാര്‍ വയനാട്, സി.എം. ഇബ്റാഹീം, മന്‍സൂര്‍ ഹാജി ചെന്നൈ, കരീം ഹാജി ചാലിയം സംബന്ധിച്ചു. രാവിലെ 10ന് നടന്ന മുതഅല്ലിം സമ്മേളനം ബഷീര്‍ ഫൈസി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു. ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, ആസഫ് നൂറാനി എന്നിവര്‍ സംബന്ധിച്ചു. ക്യാപ്ഷൻ kattipara10.jpg കട്ടിപ്പാറ അൽ-ഇഹ്സാൻ സിൽവർ ജൂബിലിയുടെ സമാപന സമ്മേളനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.