വികസന സെമിനാർ

ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് 2019 -20 വാർഷിക കരട് പദ്ധതി രേഖ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നിർവഹിച്ചു. 8,19,85,300 രൂപയാണ് വിവിധ സ്രോതസ്സുകളിലൂടെ പദ്ധതിയിൽ വിഭാവനം ചെയ്തത്. രണ്ടു വർഷത്തിനുള്ളിൽ കാർഷിക-ആരോഗ്യ-പൊതു മേഖലകളിൽ ഗണ്യമായ വളർച്ച ലക്ഷ്യമിട്ടാണ് പദ്ധതി നിർദേശം. കരട് പദ്ധതി രേഖ വികസന സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പെരിങ്ങിനി മാധവൻ അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് കെ. ശ്രീജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ പി.എൻ. അശോകൻ, എൻ. പ്രകാശൻ, സി. രാജൻ, കെ.വി. ബാലൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഗോപാലകൃഷ്ണൻ നായർ, ബാലകൃഷ്ണൻ കില ഫാക്കൽറ്റി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സി.പി. സതീശൻ സ്വാഗതവും അസി. പ്ലാൻ കോഓഡിനേറ്റർ സജിത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.