നാട്ടുവെളിച്ചം പദ്ധതി

കടലുണ്ടി: ഗ്രാമപഞ്ചായത്ത് 18ാം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ ക്ക് രൂപം നൽകി. ജനകീയ സഹകരണത്തോടെ വൈദ്യുതി ചാർജ് സ്വകാര്യ വ്യക്തികളിൽനിന്ന് ശേഖരിച്ച് ഇരുപതോളം തെരുവുവിളക്കുകൾ വാർഡി​െൻറ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതാണ് പദ്ധതി. നേരത്തെ സൗരോർജ തെരുവുവിളക്കുകളും സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ സ്ട്രീറ്റ് ലൈൻ വലിക്കുന്ന പ്രവൃത്തിയും നടത്തിയിരുന്നു. കടലുണ്ടി എ.എം.എൽ.പി സ്കൂളിന് സമീപം പദ്ധതി അഡീഷനൽ സബ് ഇൻസ്പെക്ടർ എൻ. സുബൈർ ഉദ്ഘാടനം ചെയ്തു, പഞ്ചായത്തംഗം അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ് അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ ദാമോദരൻ തോലിയിൽ, സന്തോഷ് എടത്തൊടി, രാജേഷ് പാലക്കര, പുളിക്കലകത്ത് റാഷിദ്, ടി. മൊയ്തീൻകുട്ടി, പി.വി. അബൂബക്കർ, എ.കെ. ആസിഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.