സീബ്രാലൈന്‍ മാഞ്ഞു; അപകടം തുടർക്കഥയാകുന്നു

ഈങ്ങാപ്പുഴ: ദേശീയപാത 212ല്‍ കൈതപ്പൊയില്‍ അങ്ങാടിക്ക് സമീപം സീബ്രാലൈന്‍ മാഞ്ഞതിനാല്‍ അപകടങ്ങള്‍ തുടര്‍കഥയാകുന്നു. സ്കൂള്‍ വിദ്യാർഥികളക്കം നിരവധിപേര്‍ മുറിച്ചുകടക്കുന്ന ഇവിെട വാഹനങ്ങള്‍ അമിതവേഗതയിലാണ് കടന്ന്പോകുന്നത്. എല്‍.കെ.ജി മുതല്‍ ഏഴാംക്ലാസ് വരെ നിരവധി വിദ്യാർഥികള്‍ പഠിക്കുന്ന കൈതപ്പൊയില്‍ ജി.എം.യു.പി സ്കൂളിലേക്ക് ദിവസേന നിരവധി വിദ്യാർഥികള്‍ എത്തുന്നുണ്ട്. വൈകുന്നേരം സ്കൂള്‍ അധ്യാപകര്‍ കുട്ടികളെ റോഡ് മുറിച്ചുകടക്കുന്നതിന് സഹായിക്കുന്നുണ്ടെങ്കിലും അപകടങ്ങള്‍ പതിവാകുകയാണ്. കഴിഞ്ഞദിവസം സ്കൂള്‍വിട്ട് പോകുന്നതിനിടെ വാഹനമിടിച്ച് വിദ്യാർഥിക്ക് പരിക്കേല്‍ക്കുകയും കഴിഞ്ഞവര്‍ഷം ഒരു വിദ്യാർഥി മരണപ്പെടുകയും ചെയ്തിട്ടും അധികാരികള്‍ നിസ്സംഗത തുടരുകയാണ്. ഈ സാഹചര്യത്തില്‍ അപകടം ഒഴിവാക്കുന്നതിനായി സീബ്രവരയും സ്കൂള്‍ ചിഹ്നവും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.