യൂത്ത്‌ ലീഗ് യുവജനയാത്ര: സ്വാഗതസംഘം രൂപവത്കരിച്ചു

കൊയിലാണ്ടി: മുസ്ലിം യൂത്ത്‌ ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രക്ക് ഡിസംബര്‍ ഒന്നിന് കൊയിലാണ്ടിയില്‍ നല്‍കുന്ന സ്വീകരണത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. യൂത്ത്‌ ലീഗ് ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂർ, മിസ്ഹബ് കീഴരിയൂർ, എസ്.വി. അബ്ദുല്ല, വി.പി. ഇബ്രാഹിംകുട്ടി, എസ്.പി. കുഞ്ഞമ്മദ്, സി.പി.എ. അസീസ്, സമദ് പൂക്കാട്, റഷീദ് വെങ്ങളം, നാസര്‍ എസ്റ്റേറ്റ്മുക്ക്, പി. കുത്സു, റിയാസുസ്സലാം, ഒ.കെ. ഫൈസൽ, ജാഫര്‍ സാദിഖ്, ഹുസൈന്‍ ബാഫഖി തങ്ങള്‍, അലി കൊയിലാണ്ടി, കല്ലൂര്‍ മുഹമ്മദലി, സി.പി. ബഷീർ, മഠത്തില്‍ അബ്ദുറഹ്മാൻ, കെ.ടി. ഹമീദ്, നിസാർ, ഷഫീഖ് അരക്കിണർ, മൂസ കോത്തമ്പ്ര, ബി.വി. സറീന, അഷ്‌റഫ് കോട്ടക്കൽ, സമദ് നടേരി, എസ്.എം. ബാസിത്ത്, നിസാര്‍ ചേലേരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.