കീഴ്പയ്യൂർ പള്ളി-മീറങ്ങാട്ടുകടവ് റോഡ്​ പ്രവൃത്തി ഉദ്ഘാടനം

മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പയ്യൂർ പള്ളി-മീറങ്ങാട്ടുകടവ് റോഡി​െൻറ പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജാത മനക്കൽ നിർവഹിച്ചു. ജില്ല പഞ്ചായത്തി​െൻറ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 30 ലക്ഷം രൂപ ഉപേയാഗിച്ചാണ് റോഡ് നിർമാണം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം പി. അജിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. രാജൻ, ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ ഓടയിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എം. പവിത്രൻ, സറീന ഒളോറ, എ.കെ. ബാലകൃഷ്ണൻ, സി.എം. കുഞ്ഞികൃഷ്ണൻ നായർ, കമ്മന ഇസ്മയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.