ബാലുശ്ശേരി: കെ.എസ്.കെ.ടി.യു 50ാം വാർഷികത്തിെൻറ ഭാഗമായി ബാലുശ്ശേരി ഏരിയതല വീട്ടുമുറ്റ കൂട്ടായ്മ സംഘടിപ്പിച്ചു. പനങ്ങാട് കെട്ടിൽ മിച്ചഭൂമി സമര കേന്ദ്രത്തിൽ നടന്ന കൂട്ടായ്മ പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്തു. പാവങ്ങൾക്ക് ഭൂമിയും വിദ്യാഭ്യാസവും ലഭ്യമാക്കാൻ ഇടയാക്കിയതും ഭൂപരിഷ്കരണത്തിെൻറയും നവോത്ഥാന പ്രവർത്തനങ്ങളുടെയും ഫലമാണെന്നും അദ്ദേഹം പറഞ്ഞു. എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇസ്മാഇൗൽ കുറുെമ്പായിൽ, വി.എം. കുട്ടികൃഷ്ണൻ, വി.വി. ബാലൻ നായർ എന്നിവർ സംസാരിച്ചു. ആർ.കെ. മനോജ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.