സഹകരണ മേഖല കേരളത്തി​െൻറ സമ്പദ്​ഘടനയുടെ ന​െട്ടല്ല്​ -മന്ത്രി

ബാലുശ്ശേരി: കേരളത്തി​െൻറ സമ്പദ്ഘടനയുടെ നെട്ടല്ലായാണ് സഹകരണ മേഖലയെ കണക്കാക്കുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ബാലുശ്ശേരി റീജനൽ കോഒാപേററ്റിവ് ബാങ്കി​െൻറ ആദ്യശാഖ കോക്കല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശക്തമായ ജനകീയാടിത്തറയുള്ള സഹകരണ സ്ഥാപനങ്ങൾക്കെതിരെ ആദായ നികുതി വകുപ്പിനെ രംഗത്തിറക്കി നടത്തുന്ന പ്രതിലോമ നീക്കങ്ങളെ ഗൗരവമായി കാണണമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ അധ്യക്ഷത വഹിച്ചു. ലോക്കറി​െൻറയും കമ്പ്യൂട്ടറി​െൻറയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ആദ്യ നിക്ഷേപം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാടിൽനിന്ന് മന്ത്രി സ്വീകരിച്ചു. സോളാർ വായ്പ ഉദ്ഘാടനം അസി. രജിസ്ട്രാർ കെ. രാജേന്ദ്രൻ നിർവഹിച്ചു. സ്വാതന്ത്ര്യസമര സേനാനി കെ.എം. ഗോപാലൻ നായരെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി സന്തോഷ് കുറുെമ്പായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വി.എൻ. അശോകൻ, കെ.കെ. പരീദ്, എൻ.പി. നദീഷ് കുമാർ, വി.എം. പ്രമീള, ഇസ്മാഇൗൽ കുറുെമ്പായിൽ, കെ. രാമചന്ദ്രൻ, പി. സുധാകരൻ, കെ. നാരായണൻ കിടാവ്, മധു പുനത്തിൽ, കെ.എൻ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. എ.കെ. രവീന്ദ്രൻ സ്വാഗതവും കെ. വാസു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.