ചാത്തമംഗലത്തെ അർബുദമുക്തമാക്കും

photo: Kgm1- കെ.എം.സി.ടി വനിത എൻജിനീയറിങ് കോളജ് എൻ.എസ്.എസ് ക്യാമ്പ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിനെ അർബുദരോഗ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ എം.വി.ആർ കാൻസർ സ​െൻററി​െൻറ സഹകരണത്തിൽ സമഗ്ര സർവേ തുടങ്ങി. ഗ്രാമ പഞ്ചായത്തി​െൻറ പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന സർവേയിൽ കെ.എം.സി.ടി വനിത എന്‍ജിനീയറിങ് കോളജിലെ നാഷനല്‍ സര്‍വിസ് സ്കീം അംഗങ്ങളാണ് പങ്കെടുക്കുന്നത്. അർബുദം വന്ന് ചികിത്സ എടുക്കുന്നവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക, അവരുടെ മാനസിക വിഷമം അകറ്റുക, അർബുദത്തി​െൻറ ഏറ്റവും ആധുനിക ചികിത്സ ജനങ്ങളില്‍ എത്തിക്കുക, പുതുതായി അർബുദ രോഗലക്ഷണമുള്ളവരെ കണ്ടെത്തുക എന്നീ ലക്ഷ്യത്തോടെയാണ് സർവേ നടത്തുന്നത്. സർവേക്ക് മുന്നോടിയായി കെ.എം.സി.ടി വനിത എന്‍ജിനീറിങ് കോളജിലെ വിദ്യാർഥികള്‍ക്ക് ചാത്തമംഗലം ആർ.ഇ.സി സ്കൂളിൽ ക്യാമ്പ് നടത്തി. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അറുപതോളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന അധ്യക്ഷത വഹിച്ചു. ചൂലൂര്‍ പ്രൈമറി ഹെല്‍ത്ത് സ​െൻറര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുനില്‍, എം.വി.ആര്‍. കാന്‍സര്‍ സ​െൻറര്‍ റേഡിയേഷന്‍ വിഭാഗം മേധാവി ഡോ. ദിനേശ്, ഓങ്കോളജി വിഭാഗം മേധാവി ഡോ. നിർമൽ, കെ.എം.സി.ടി എൻജിനീയറിങ് കോളജ് മുന്‍ പ്രിന്‍സിപ്പൽ പി. ജനാർദനന്‍, ടി.എ. രമേശന്‍, കെ.എം. സാമി, സി. ബിജു, ഷാജി, ആര്‍.ഇ.സി ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മംഗളാഭായ്, പി.ടി.എ പ്രസിഡൻറ് സി.ടി. കുഞ്ഞോയി എന്നിവര്‍ സംസാരിച്ചു. എൻ.എസ്.എസ് വളൻറിയര്‍ സെക്രട്ടറി സി.വി. ആര്യ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.