കുന്നിടിച്ചുള്ള നിർമാണ പ്രവൃത്തി: പാലോറമല സംരക്ഷണയാത്ര സംഘടിപ്പിച്ചു

കൊടുവള്ളി: കിഴക്കോത്ത്, മടവൂർ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്നതും പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സുമായ പാലോറമലയിൽ കുന്നിടിച്ചുള്ള നിർമാണ പ്രവൃത്തികൾ തടയണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പാലോറമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മഠത്തുംകുഴി മുതൽ പാലോറമല വരെ സംരക്ഷണയാത്ര നടത്തി. പരിസ്ഥിതി പ്രവർത്തകരും സാമൂഹിക -സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. മഠത്തുംകുഴിയിൽനിന്ന് ആരംഭിച്ച യാത്ര അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു. കാവിലുമ്മാരത്ത് നടന്ന സമാപന യോഗം പരിസ്ഥിതി പ്രവർത്തകൻ ജോസഫ് ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് അംഗവും സമിതി ചെയർമാനുമായ എ.പി. അബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം.എ. ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മൊയ്തീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. അബ്ദുറഹിമാൻ, നസീമ ജമാലുദ്ദീൻ, ബാബു, പശ്ചിമഘട്ട പുഴ സംരക്ഷണ സമിതി ചെയർമാൻ പി.എച്ച്. ത്വാഹ, ഗിരീഷ്, പി. റസാഖ്, ടി.എം. മുഹമ്മദ്, എ.പി. സനിത്ത്, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സമിതി കൺവീനർ ജൗഹർ ഫസൽ സ്വാഗതവും സിറാജ് മടവൂർമുക്ക് നന്ദിയും പറഞ്ഞു. ഫോട്ടോ: Kdy-9 paaloora mala samrakshana jatha.jpg പാലോറമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംരക്ഷണയാത്ര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.