കോടഞ്ചേരി: ഇടവക പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വൈദിക സന്യസ്ത സംഗമം സംഘടിപ്പിച്ചു. കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രത്തിൽ വൈകീട്ട് നടന്ന ആഘോഷമായ സമൂഹബലിക്ക് മാർ ജോർജ് വലിയമറ്റം, മാർ ജോസഫ് കുന്നത്ത് എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്നു നടന്ന യോഗത്തിൽ പിതാക്കന്മാരോടൊപ്പം ഇടവകയിൽ സേവനമനുഷ്ഠിച്ച മുൻ വികാരിമാർ, അസിസ്റ്റൻറ് വികാരിമാർ, ഇടവകയിൽനിന്നുള്ള വൈദികർ, ഇടവകയിൽ സേവനമനുഷ്ഠിച്ച സന്യസ്തർ, ഇടവകയിലെ സന്യസ്തർ എന്നിവരോടൊപ്പം വിവിധ മേഖലകളിൽ നിന്നുള്ളവരെയും ആദരിച്ചു. റെക്ടർ ഫാ. തോമസ് പൊരിയത്ത്, ഫാ. ജിയോ പുളിക്കൽ, ജൂബിലി കമ്മിറ്റി കൺവീനർ മാർട്ടിൻ മക്കോളിൽ എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് വികാരിമാരായ ഫാ. സ്കറിയ തുണ്ടത്തിൽ, ഫാ. ജെയ്സൺ വിഴിക്കപ്പാറ, കൈക്കാരന്മാർ, ജൂബിലി കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം വഹിച്ചു. ക്യാപ്ഷൻ: koden33.jpg കോടഞ്ചേരി ഇടവക പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന വൈദിക സന്യസ്ത സംഗമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.