കർഷകർ എല്ലാ കൃഷികളും ഇൻഷുർ ചെയ്യണം^ മന്ത്രി വി.എസ്​. സുനിൽകുമാർ

കർഷകർ എല്ലാ കൃഷികളും ഇൻഷുർ ചെയ്യണം- മന്ത്രി വി.എസ്. സുനിൽകുമാർ പയമ്പ്ര: കാർഷികലോണുകൾ കർഷകർക്ക് മാത്രമാണ് നൽകു ന്നതെന്ന് ബാങ്കുകൾ ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചതായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കുരുവട്ടൂർ സർവിസ് സഹകരണബാങ്കി​െൻറ സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ച് കർഷകസംഗമവും കാർഷിക സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കർഷകർ എല്ലാ കൃഷികളും ഇൻഷുർ ചെയ്യണമെന്നും ഇൻഷുർ ചെയ്ത കുലച്ച വാഴ നശിച്ചുപോയാൽ 400 രൂപ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജൂബിലിയോടനുബന്ധിച്ച് കാർഷികയന്ത്രങ്ങളും ഉപകരണങ്ങളും കർഷകർക്ക് തുച്ഛമായ വാടകക്ക് നൽകുമെന്ന് ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ പറഞ്ഞു. കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന വായ്പ പലിശരഹിതമായിരിക്കുമെന്നും ചെയർമാൻ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ യു.സി. രാമൻ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥനുള്ള ഉപഹാരസമർപ്പണം നടത്തി. മികച്ച പച്ചക്കറി കർഷകന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. മീന ഉപഹാരം നൽകി. മികച്ച കന്നുപൂട്ട് കർഷകനുള്ള ഉപഹാരം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. കൃഷ്ണദാസ് നൽകി. സഹകരണസംഘം ജോ.രജിസ്ട്രാർ കെ. ഉദയഭാനു മികച്ച യുവകർഷകനുള്ള ഉപഹാരം നൽകി. അഗ്രികൾചറർ ഒാഫിസർ, പ്രിൻസിപ്പൽ പി.എൻ. ജയശ്രീ മികച്ച സംഘകൃഷി നടത്തുന്ന സംഘത്തിനുള്ള ഉപഹാരവും ചീഫ് വെറ്ററിനറി സർജൻ ഡോ. ഷിഹാബുദ്ദീൻ മികച്ച ക്ഷീരകർഷകനുള്ള ഉപഹാരവും നൽകി. സഹകരണസംഘം അസി. രജിസ്ട്രാർ പി.കെ. സുരേഷ് മികച്ച തെങ്ങുകയറ്റ തൊഴിലാളിക്കുള്ള ഉപഹാരവും കുരുവട്ടൂർ കൃഷി ഒാഫിസർ പി.കെ. സ്വപ്ന മികച്ച നെൽകർഷകനുള്ള ഉപഹാരവും നൽകി. കുരുവട്ടൂർ ക്ഷീരസഹകരണസംഘം പ്രസിഡൻറ് കെ.കെ. സഹദേവൻ മികച്ച കാർഷിക നഴ്സറിക്കുള്ള ഉപഹാരം നൽകി. കുരുവട്ടൂർ സർവിസ് സഹകരണബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ സ്വാഗതവും വൈസ് ചെയർമാൻ ടി.സി. കോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.