ശബരിമല പ്രശ്നം: പന്തീരാങ്കാവ് ബൈപാസ് ഉപരോധിച്ചു

പന്തീരാങ്കാവ്: ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പന്തീരാങ്കാവ് ബൈപാസ് ഉപരോധിച്ചു. രാവിലെ 11ന് തുടങ്ങിയ ഉപരോധം 12ന് സമാപിച്ചു. ഒരു മണിക്കൂർ ബൈപാസിലും പന്തീരാങ്കാവ് പെരുമണ്ണ റോഡ് ഉൾപ്പെടെ ഗതാഗതം സ്തംഭിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി ജില്ല ഉപാധ്യക്ഷൻ നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. അനിൽ മായനാട്, ശ്രീലാസ് മുണ്ടുപാലം, ഡി.എം. ചിത്രാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.