എ.ടി.എമ്മിൽനിന്ന് കിട്ടിയ 10,000 രൂപ പൊലീസിൽ ഏൽപിച്ചു

കുറ്റ്യാടി: എ.ടി.എം മെഷീനിൽനിന്ന് പുറത്തേക്ക് വന്നനിലയിൽ കണ്ട 10,000 രൂപ യുവാവ് പൊലീസിൽ ഏൽപിച്ചു. ഈരത്ത് കമ്മന നാണുവി​െൻറ മകൻ നിജിൽ കഴിഞ്ഞദിവസം ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എമ്മിൽ ചെന്നപ്പോഴാണ് പണം പാതി പുറത്തുവന്ന നിലയിൽ കണ്ടത്. തുടർന്ന് കുറ്റ്യാടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷിക്കുന്നതായി എസ്.ഐ പറഞ്ഞു. നെറ്റ്വർക് തകരാർ കാരണം കാലതാമസമുണ്ടായപ്പോൾ പണമില്ലെന്ന് കരുതി ഇടപാടുകാരൻ തിരിച്ചുപോയതാകുമെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.