ആരോപണങ്ങൾ അടിസ്ഥാനരഹിതം -പഞ്ചായത്ത് പ്രസിഡൻറ്​

ഉേള്ള്യരി: മുന്നൂറ്റൻകണ്ടി അംഗൻവാടിയുടെ സ്ഥലമെടുപ്പിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം നടത്തുന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതും രാഷ്ട്രീയപ്രേരിതവുമാണന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ പറഞ്ഞു. 2007ലാണ് അംഗൻവാടിക്ക് സ്ഥലമെടുക്കാനുള്ള നടപടികൾ പ്രാദേശിക തലത്തിൽ ആരംഭിച്ചത്. ഇതിന് ഗ്രാമപഞ്ചായത്തുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആരോപണങ്ങൾ പഞ്ചായത്തിനുമേൽ കെട്ടിവെക്കുന്നത് രാഷ്ട്രീയ ലക്ഷ്യംവെച്ച് മാത്രമാണ്. പ്രാദേശിക ചാനലുകളിൽ വാർത്ത വരുത്താൻ നേരേത്ത തയാറാക്കിയ തിരക്കഥയനുസരിച്ചാണ് പ്രതിപക്ഷം ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. സ്ഥലമെടുപ്പിന് ചിട്ടി നടത്തിയെന്നു പറയുന്നതും സത്യവിരുദ്ധമാണ്. അതേസമയം, പരാതി ഉയർന്നതി​െൻറ അടിസ്ഥാനത്തിൽ വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ െഎ.സി.ഡി.എസ് സൂപ്പർവൈസറെ ഭരണസമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം മേൽനടപടി സ്വീകരിക്കുമെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.