ബസ്​ കാത്ത്​ മണിക്കൂറുകൾ; യാത്രക്കാർ വീണ്ടും കെ.എസ്​.ആർ.ടി.സി ടെർമിനൽ ഉപരോധിച്ചു

കോഴിക്കോട്: വിവിധ റൂട്ടുകളിെല ബസുകൾ ട്രിപ് കട്ട് ചെയ്ത് കെ.എസ്.ആർ.ടി.സി വീണ്ടും യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്നു. മണിക്കൂറുകളോളം കാത്തിരുന്ന നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാരാണ് വെള്ളിയാഴ്ച രാത്രി 9.30ഒാടെ മാവൂർ റോഡ് ടെർമിനലിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സ്ത്രീകളടക്കമുള്ള യാത്രക്കാർ മറ്റ് ബസുകൾ തടഞ്ഞതോടെ പൊലീസ് ഇടെപടുകയായിരുന്നു. വൈകീട്ട് ആറു മുതൽ കാത്തിരിക്കുകയാണെന്ന് യാത്രക്കാർ പറഞ്ഞു. രൂക്ഷമായ ഡീസൽ ക്ഷാമവും സിംഗ്ൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തിയതുമാണ് ബസുകൾ ട്രിപ്പുകൾ റദ്ദാക്കാൻ കാരണം. ഡീസൽ ഇല്ലാത്തതു കാരണം നിലമ്പൂരിൽനിന്ന് എത്തേണ്ട 15ലധികം ബസുകൾ വെള്ളിയാഴ്ച എത്തിയിട്ടില്ല. കുത്തിയിരുന്ന് പ്രതിഷേധിച്ച യാത്രക്കാരുമായി പൊലീസ് ചർച്ച നടത്തി. താൽക്കാലിക സംവിധാനം ഏർപ്പെടുത്താമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് യാത്രക്കാർ ഉപരോധം അവസാനിപ്പിച്ചത്. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് യാത്രക്കാർ ടെർമിനലിൽ പ്രതിഷേധമുയർത്തുന്നത്. ഡീസൽ ഇല്ലാത്തതിനെ തുടർന്ന് വയനാട്, പാലക്കാട് റൂട്ടുകളിൽ നിരവധി ബസുകൾ ഒാടിയില്ല. ഡീസൽ ക്ഷാമവും കോഴിക്കോട് ഡിപ്പോയിൽ രൂക്ഷമാണ്. വെള്ളിയാഴ്ച ഉച്ചക്ക് തീർന്ന ഡീസൽ രാത്രി ഒമ്പതിനാണ് എത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി വയനാട്, പാലക്കാട്, മുക്കം, തൊട്ടിൽപാലം, താമരശ്ശേരി എന്നിവിടങ്ങളിലേക്കുള്ള യാത്രക്ലേശം രൂക്ഷമായി തുടരുകയാണ്. എന്നാൽ, കൂട്ടത്തോെട ട്രിപ്പുകൾ റദ്ദാക്കുന്നത് ഒഴിവാക്കാൻ കോഴിക്കോട് ഡിപ്പോ അധികാരികൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.