മാവൂരിൽ മത്സ്യ-മാംസ മാർക്കറ്റിലെ മലിനജല ടാങ്കിനെച്ചൊല്ലി തർക്കം

മാവൂർ: മത്സ്യ-മാംസ മാർക്കറ്റിലെ മാലിന്യ സംസ്കരണ ടാങ്ക് നിർമാണത്തെച്ചൊല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സി.പി.എം മെംബർമാരും നേതാക്കളും തമ്മിലുണ്ടായ തർക്കം വാക്കേറ്റത്തിൽ കലാശിച്ചു. മാവൂർ മത്സ്യ-മാംസ മാർക്കറ്റിലുണ്ടായ ബഹളത്തെ തുടർന്ന് നിർമാണം താൽക്കാലികമായി നിർത്തിെവച്ചു. ഒരു കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച് കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്ത മത്സ്യ മാർക്കറ്റിൽ മാലിന്യ സംസ്കരണ സംവിധാനത്തിലെ പോരായ്മ കാരണമാണ് പുതിയ ടാങ്ക് നിർമിച്ചുതുടങ്ങിയത്. മാർക്കറ്റ് കെട്ടിടത്തി​െൻറ പിൻഭാഗത്ത് കെട്ടിടത്തിനും പാർശ്വഭിത്തിക്കും ഇടയിലായാണ് ടാങ്ക് നിർമിക്കുന്നത്. മാർക്കറ്റ് കെട്ടിടത്തി​െൻറ തറക്കല്ലിളക്കിയും പാർശ്വഭിത്തി പൊളിച്ചും അടിത്തറയോടു ചേർന്ന് നിർമിക്കുന്ന ടാങ്ക് മാർക്കറ്റ് കെട്ടിടത്തി​െൻറ നിലനിൽപിന് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ഇടത് മെംബർമാരും സി.പി.എം നേതാക്കളും ചൊവ്വാഴ്ച രാവിലെ 11 മണിയോടെ രംഗത്തെത്തുകയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ, കെ. അനൂപ്, സുരേഷ് പുതുക്കുടി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് എത്തിയത്. എൻജിനീയർ എത്തി, നിർമാണം കെട്ടിടത്തിന് ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പുനൽകിയാൽ മാത്രമേ നിർമാണം തുടരാൻ അനുവദിക്കൂവെന്ന് നേതാക്കൾ വാദിച്ചു. ഇവർ ഭരണസമിതി അംഗങ്ങളെയും പൊലീസിനെയും വിളിച്ചുവരുത്തി. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.സി. വാസന്തി, കെ. ഉസ്മാൻ എന്നിവർ സ്ഥലത്തെത്തി. ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ പരിശോധിച്ച് സാങ്കേതികാനുമതി നൽകിയശേഷമാണ് പ്രവൃത്തി തുടങ്ങിയതെന്ന് ഭരണസമിതി അറിയിച്ചെങ്കിലും ഇടതു മെംബർമാർ തൃപ്തരായില്ല. ഏറെനേരം ഇടത്, വലതു മെംബർമാരും സി.പി.എം നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. ബഹളം സംഘർഷത്തിലേക്ക് നീങ്ങിയേതാടെ അസി. എൻജിനീയർ ബുധനാഴ്ച എത്തി പരിശോധിച്ചശേഷം മാത്രമേ നിർമാണം പുനരാരംഭിക്കൂവെന്ന ഉറപ്പിലാണ് നേതാക്കൾ പിരിഞ്ഞുപോയത്. സി.പി.എം മെംബർമാരെയും നേതാക്കളെയും വൈസ് പ്രസിഡൻറും യു.ഡി.എഫ് മെംബർമാരും അധിക്ഷേപിച്ചെന്നാരോപിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വൈകീട്ട് മാവൂരിൽ പ്രതിഷേധപ്രകടനം നടത്തി. അതേസമയം, കെട്ടിടത്തിന് പില്ലറുകളും ബീമും ആവശ്യത്തിന് ഉള്ളതിനാൽ ഭീഷണിയുണ്ടാകില്ലെന്നും മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള ശ്രമത്തിന് എൽ.ഡി.എഫ് തുരങ്കംവെക്കുകയാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.