ലോക സാക്ഷരത ദിനം

കോഴിക്കോട്: ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് കോഴിക്കോട് അഹ്മദിയ്യ വനിത വിഭാഗം ലജ്നഇമാഹില്ല പുത്തൂർമഠം ശാഖയുടെ ആഭിമുഖ്യത്തിൽ അമ്പിലോളി അംഗൻവാടിയിലെ കുട്ടികൾക്ക് കളിക്കുടുക്ക, കളിച്ചെപ്പ്, ക്രയോൺസ്, മധുര പലഹാരങ്ങൾ എന്നിവ വിതരണം ചെയ്തു. സൗദ മുഹമ്മദ്, ആയിഷ റഫീക്ക്, കമറുന്നിസ സാജിദ്, സുഹറാബി അബൂബക്കർ, വി.പി. ഇഷന്ത് തുടങ്ങിയവർ പെങ്കടുത്തു. അംഗൻവാടി ടീച്ചർ ശാന്ത നന്ദി പറഞ്ഞു. യാത്രയയപ്പ് കോഴിക്കോട്: കേരള എൻ.ജി.ഒ യൂനിയൻ സിവിൽ സ്റ്റേഷൻ ഏരിയ മുൻ സെക്രട്ടറിയും ജില്ല കമ്മിറ്റിയംഗവുമായിരുന്ന പി.ജി. പ്രമോദ് കുമാറിന് യൂനിയൻ യാത്രയയപ്പ് നൽകി. സംസ്ഥാന പ്രസിഡൻറ് ഇ. പ്രേംകുമാർ ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് സുജാത കൂടത്തിങ്കൽ, സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ. രാജചന്ദ്രൻ, ജില്ല പ്രസിഡൻറ് പി.പി. സന്തോഷ് എന്നിവർ സംസാരിച്ചു. പ്രസിഡൻറ് സി.സി. സതീശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. രാജേഷ് സ്വാഗതവും വൈസ് പ്രസിഡൻറ് സി.കെ. അനീഷ് നന്ദിയും പറഞ്ഞു. ക്വിസ് മത്സരം കോഴിക്കോട്: എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നടക്കാവ് ഇൗസ്റ്റ് യു.പി സ്കൂളിലെ വിദ്യാർഥികൾക്കായി ന്യൂസ് ക്വിസ് മത്സരം നടത്തി. നിയ ജാസ്മിൻ, ജി. അർച്ചന, എം. സന്ധ്യ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പ്രധാനാധ്യാപകനായ ടി.കെ. അരവിന്ദാക്ഷൻ സമ്മാനം വിതരണം ചെയ്തു. വി.സി. മുഹമ്മദലി, കെ. ശൈലേഷ്, ശശി നെടുപ്പാശ്ശേരി, വിബിൻ ഇല്ലത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.